കണ്ണൂര്‍: ത്രിവേണി സംഗമം, സ്വമ്മിംഗ് ബേര്‍ഡ്സ്, സുന്ദരേശ്വര സ്വിമ്മിംഗ് ക്ലബ്ബ് എന്നീ നീന്തല്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ 29 ന് വൈകുന്നേരം 5.30 ന് തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലും ക്ഷേത്രക്കുളത്തിലും ദീപാലങ്കാരം നടത്തുന്നു. ഭക്തി സംവര്‍ദ്ധിനി യോഗം പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണന്, സെക്രട്ടറി കെ.പി.പവിത്രന് എന്നിവര്‍ ചേര്‍ന്ന് ആദ്യ ദീപം കൊളുത്തും. കാരായി ദിവാകരന്, എം.സി.രഞ്ജിത്ത്, കെ.കെ.അജീഷ്, എസ്.കെ.മോഹനന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: