വിദ്യാര്‍ഥികളിലൂടെ പ്ലാസ്റ്റിക് നിയന്ത്രണം: പദ്ധതി ജില്ലാ തലത്തില്‍ വ്യാപിപ്പിക്കും

Wednesday 26 October 2016 9:18 pm IST

കണ്ണൂര്‍: വീടുകളില്‍ പെരുകുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വിദ്യാര്‍ഥികളെ ഉപയോഗപ്പെടുത്തി ശേഖരിച്ച് സംസ്‌ക്കരിക്കുന്നതിനുള്ള പദ്ധതി ജില്ലയിലെ മുവുവന്‍ സ്‌കൂളുകളിലേക്കും വ്യാപിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. നേരത്തേ സ്റ്റുഡന്റ്‌സ് ഇന്‍ പാലിയേറ്റീവ് കെയറുമായി സഹകരിച്ച് നഗരത്തിലെ ഏതാനും സ്‌കൂളുകളില്‍ പദ്ധതി ആരംഭിച്ചിരുന്നു. ഈ പദ്ധതിയാണ് ജില്ലയിലെ മറ്റ് സ്‌കൂളുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചത്. വീടുകളില്‍ നിന്ന് കഴുകി വൃത്തിയാക്കി കൊണ്ടുവരുന്ന പ്ലാസ്റ്റിക് കവറുകളും കുപ്പികളും സ്‌കൂളില്‍ ശേഖരിച്ച് സംസ്‌ക്കരണ ഏജന്‍സികള്‍ക്ക് കൈമാറാനാണു പദ്ധതി. ജില്ലാ ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുകയെന്നും ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.