കണ്ണൂര്‍: ജില്ലയിലെ ബുദ്ധിവൈകല്യം/ഓട്ടിസം/സെറിബല്പള്സി/ബഹുവൈകല്യം എന്നിവ ബാധിച്ചവര്‍ക്കുളള ആധാര്‍ എന്റോള്‍മെന്റും അവരുടെ രക്ഷാകര്ത്താക്കള്ക്കുളള ആധാര്‍ കാര്‍ഡ് അപ്ഡേഷനും വേണ്ടിയുളള ക്യാമ്പ് ഇന്ന് രാവിലെ 10 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഇതിനകം പേര് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ അനുവദിച്ച സമയത്ത് തന്നെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്, ജനനത്തീയതി തെളിയിക്കുന്ന രേഖ, മേല്‍വിലാസം തെളിയിക്കുന്ന രേഖ, റേഷന്‍ കാര്‍ഡ് എന്നിവ സഹിതം എത്തിച്ചേരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: