അഞ്ചരക്കണ്ടി: കഴിഞ്ഞദിവസങ്ങളിലുണ്ടായ സിപിഎം അക്രമത്തില്‍ നാശനഷ്ടം സംഭവിച്ച സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ധനസഹായം നല്കി. പടുവിലായി മേഖലകളില്‍ കഴിഞ്ഞദിവസം വീട് തകര്‍ക്കപ്പെട്ട പതിനഞ്ചോളം പേര്‍ക്കാണ് ധനസഹായം നല്‍കിയത്. പടുവിലായിയില്‍ നടന്ന ചടങ്ങില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് സി.പി.രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന് ധനസഹായം കൈമാറി. വിഭാഗ് കാര്യവാഹ് വി.ശശിധരന്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, എ.പി.പുരുഷോത്തമന്, പി.പ്രജിത്ത്, കെ.ബി.പ്രജില്‍, കെ.സജീവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: