കൊരട്ടിയിലും പരിസരത്തും മോഷണം പെരുകുന്നു

Wednesday 26 October 2016 9:27 pm IST

ചാലക്കുടി: കൊരട്ടിയിലും പരിസരത്തും മോഷണം പെരുകുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നിരവധി ക്ഷേത്രങ്ങളിലടക്കം മോഷണം നടന്നിട്ടും ഒരു കേസിലേയും പ്രതികളെ കണ്ടെത്തുവാന്‍ പോലീസിന് സാധിച്ചിട്ടില്ല. ചിറങ്ങര ശ്രീകൃഷ്ണ ക്ഷേത്രം, ആറ്റപ്പാടം പാലക്കല്‍ ക്ഷേത്രം,മുല്ലപ്പറമ്പ് കപ്പേള,തുടങ്ങിയ നിരവധി ആരാധനാലയങ്ങള്‍, കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍ തുടങ്ങി ചെറുതും വലതുമായ നിരവധി മോഷണങ്ങളാണ് നടന്നത്. ഇതിലെ ഒരു പ്രതിയെ പോലും കണ്ടെത്തുവാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. കുറച്ച് നാളുകളായി കൊരട്ടി മേഖലയില്‍ നടന്ന ഒരു മോഷണ കേസും തെളിയിക്കുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.ചിറങ്ങര എടിഎം മോഷണ ശ്രമം,കൊരട്ടി സൗത്ത് ഇന്ത്യന്‍ ബാങ്ക് എടിഎം കൗണ്ടര്‍ തകര്‍ത്ത സംഭവം തുടങ്ങിയ വലിയ കേസുകളിലും ഒന്നും തന്നെ പ്രതികളെ കണ്ടെത്തുവാന്‍ സാധിച്ചിട്ടില്ല,പോലീസിന്റെ പെട്രോളിംങ്ങ് കുടുതല്‍ ശക്തമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.