'നല്ല' ഭീകരതയില്ല; പാക്കിസ്ഥാനോട് മാധ്യമങ്ങള്‍

Wednesday 26 October 2016 9:36 pm IST

ന്യൂദല്‍ഹി: ഭീകരതക്കെതിരേയുള്ള പ്രവര്‍ത്തനത്തില്‍, പാക്കിസ്ഥാനെ വിമര്‍ശിച്ച് പാക്ക് മാധ്യമങ്ങള്‍. ഒന്നുകില്‍ എല്ലാ ഭീകരതയ്‌ക്കെതിരെയും പോരാടുക, അല്ലെങ്കില്‍ പോരാട്ടം പൂര്‍ണ്ണമായി നിര്‍ത്തുക. നല്ല ഭീകരതയും ചീത്ത ഭീകരതയും ഇല്ല, ദ് എക്‌സ്പ്രസ് ട്രിബ്യൂണ്‍ മുഖപ്രസംഗത്തില്‍ വിമര്‍ശിച്ചു. ക്വറ്റയില്‍ സംഭവിച്ചത് മൗലികമായ നയപരാജയമായിരുനെന്നും പത്രം വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം, സര്‍ക്കാരിനേയും സൈന്യത്തേയും അനുകൂലിക്കുന്ന ദ നേഷന്‍ പത്രം, ജയ്‌ഷെ മുഹമ്മദ് തലവന്‍ മുഹമ്മദ് മസൂദ് അസറിനെപ്പോലുള്ളവര്‍ക്കെതിരേ സര്‍ക്കാര്‍ എന്തുകൊണ്ടു നടപടിയെടുക്കുന്നില്ലെന്ന് ചോദിച്ചിരുന്നു. ദ് ഡോണ്‍ പത്രം, സര്‍വകക്ഷിയോഗത്തില്‍ സൈന്യമേധാവിക്കും ഐഎസ്‌ഐക്കും സര്‍ക്കാരിനും എതിരേ വിമര്‍ശനവും വാഗ്വാദവും ഉണ്ടായ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഭീകരത വേരോടെ ഇല്ലാതാക്കാനാവില്ലായിരിക്കാം. എന്നാല്‍, കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍, പാക്കിസ്ഥാനിലെ നിലവിലുള്ള സ്ഥിതിയില്‍ മാറ്റമുണ്ടാക്കാം, ട്രിബ്യൂണ്‍ എഴുതുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.