ലൈംഗിക പീഡനം; ഫാ. ജെയിംസ് റിമാന്‍ഡില്‍

Thursday 27 October 2016 12:13 pm IST

ഇരിട്ടി(കണ്ണൂര്‍): വൈദിക വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ വൈകൃതങ്ങള്‍ക്ക് വിധേയനാക്കിയതിന് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്ത ഫാ. ജെയിംസ് തെക്കേമുറിയിലിനെ മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തു. ഇയാളെ രക്ഷപ്പെടുത്താന്‍ ഭരണ, പ്രതിപക്ഷ ഭേദമന്യേ ഉന്നതര്‍ ശ്രമിച്ചിരുന്നു. വാര്‍ത്ത പുറത്തുവരാതിരിക്കാന്‍ ഇവര്‍ നടത്തിയ പരിശ്രമങ്ങള്‍ വൈദിക വിദ്യാര്‍ഥി പരാതിയില്‍ ഉറച്ച് നിന്നതോടെ വിഫലമായി. ഈ മാസം 21 നാണ് 20 കാരനായ ഉളിക്കല്‍ കാലാങ്കി സ്വദേശി ഫാ. ജയിംസ് തെക്കേ മുറിയിലിനെതിരെ പരാതി നല്‍കിയത്. മെയ് മുതല്‍ ഫാദര്‍ തന്നെ നിരന്തരം ഉപദ്രവിച്ചതായും മാനസികമായി ഏറെ പ്രയാസങ്ങള്‍ സൃഷ്ടിച്ചതായും വിദ്യാര്‍ഥി പരാതിയില്‍ പറയുന്നു. മൂന്നു പേര്‍ക്കെതിരെയാണ് പരാതി. അധികൃതരോട് പരാതി പറഞ്ഞതിനെത്തുടര്‍ന്ന് ഇയാളെ അധികൃതര്‍ ബെംഗളൂരുവിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് ഇരിട്ടി സിഐ സജേഷ് വാഴാളപ്പിലിന്റെ നേതൃത്വത്തില്‍ പോലീസ് ഫാദറെ കസ്റ്റഡിയില്‍ എടുത്തത്. റിമാന്‍ഡിലായ വൈദികനെതിരെ നിരവധിപേര്‍ ഇതിനു മുമ്പും പരാതി പറഞ്ഞിട്ടുണ്ട്. സംഭവം പുറത്തായത് മുതല്‍ വൈദികവിദ്യാര്‍ഥിയെ ഫാദറും രണ്ടുപേരും നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിക്കാരനായ വിദ്യാര്‍ഥി പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. പരാതിയില്‍ പറയുന്ന ഇരുവര്‍ക്കും വേണ്ടി പോലീസ് അന്വേഷണം നടത്തി വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.