ചേര്‍ത്തല: മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രത്തില്‍ ആയുര്‍വേദ ദിനാചരണവും ധന്വന്തരി മഹോത്സവവും 28ന് നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന മെഡിക്കല്‍ ക്യാമ്പിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം പ്രസിഡന്റ് കെ.ജി. ശ്രീധരപ്പണിക്കര്‍, സെക്രട്ടറി എം.കെ. ഉണ്ണികൃഷ്ണകൈമള്‍, ഡോ. കുട്ടികൃഷ്ണന് നായര്‍, ഡോ. എന്‍. ജയകുമാര്‍, എന്‍. വിനയകുമാര്‍ എന്നിവര്‍ പറഞ്ഞു. നൂറോളം ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. 1,500 ഓളം പേര്‍ക്ക് വിതരണം ചെയ്യുന്നതിനുള്ള മരുന്നുകള്‍ തയ്യാറാക്കി. മൂന്നുലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സമാഹരിച്ചെന്നും അവര്‍ പറഞ്ഞു.
ഇതിനു മുന്നോടിയായുള്ള വിളംബര രഥയാത്ര നാളെ രാവിലെ ആറിന് ക്ഷേത്ര സന്നിധിയില്‍ നിന്ന് ആരംഭിക്കും. കെ. സതീശന് പോറ്റി ഭദ്രദീപം തെളിക്കും. താലൂക്കിലെ വിവിധ ക്ഷേത്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. 28ന് രാവിലെ 8.30ന് ശ്രീബലി, ഒന്‍പതിന് ധന്വന്തരി ഓഡിറ്റോറിയത്തില്‍ റിട്ട. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന് നായര്‍ ആയുര്‍വേദ സംഗമം ഉദ്ഘാടനം ചെയ്യും. കടിയക്കോല്‍ ഇല്ലത്ത് കൃഷ്ണന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. കെ.ജി. ശ്രീധരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. മുന്‍ ആയുര്‍വേദ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. പി. ശങ്കരന്‍കുട്ടി ധന്വന്തരി പുരസ്കാരം ഏറ്റുവാങ്ങും. തുടര്‍ന്ന് ക്യാമ്പ് ആരംഭിക്കും.
ഡോ.ജി. വിനോദ്കുമാര്‍ ആയുര്‍വേദ ദിന സന്ദേശവും, താലൂക്ക് എന്‍എസ്എസ് യൂണിയന് സെക്രട്ടറി എന്‍. ഗോപാലകൃഷ്ണന് നായര്‍ ധന്വന്തരി ജയന്തി സന്ദേശവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: