അമ്പലപ്പുഴ: അടിപിടിക്കേസില്‍ പോലീസ് പിടികൂടിയ പ്രതി ലോക്കപ്പില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. നീര്‍ക്കുന്നം മുതുവല്‍ യൂസഫിന്റെ മകന് അനസ് (40) ആണ് അമ്പലപ്പുഴ സ്റ്റേഷനിലെ ലോക്കപ്പില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഏതാനും ദിവസം മുമ്പ് നീര്‍ക്കുന്നത്ത് ലോഡ്ജില്‍ വച്ച് യുവതിയെ അക്രമിച്ച കേസിലാണ് അനസിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് ഏഴോടെ ലോക്കപ്പില്‍ തലയടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ അനസിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി മോഷണക്കേസിലെയും പ്രതിയാണ് അനസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: