ആമ്പലപ്പുഴ: അമ്പലപ്പുഴ നോര്‍ത്ത് പഞ്ചായത്തിലെ അങ്കണവാടി സെലക്ഷന് കമ്മിറ്റി പഞ്ചായത്ത് ഭരണസമിതി ഏകപക്ഷീയമായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി അംഗങ്ങള്‍ കമ്മിറ്റി ബഹിഷ്ക്കരിച്ചു. പഞ്ചായത്തിലെ പ്രതിപക്ഷമായ ബിജെപി പ്രതിനിധിയെ നിശ്ചയിക്കാത്തതിലും രണ്ടംഗമുള്ള കോണ്‍ഗ്രസിന് പ്രാതിനിധ്യം നല്‍കിയതിലുമാണ് ബഹിഷ്ക്കരണമെന്ന് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ വി. ശ്രീജിത്ത് പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ സി. പ്രദീപ്, ഷാജി പഴുപ്പാറയില്, മിനിവേണു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: