ബാഗ്ദാദ്: ഇറാഖി, കുര്‍ദ് സഖ്യ സേനകള്‍ മൊസൂളിലേക്ക് അടുത്തതോടെ ഐഎസ് കൂട്ടക്കുരുതി തുടങ്ങി. തങ്ങള്ക്കതെിരെ ജനങ്ങള്‍ തിരിയുന്ന സാഹചര്യം ഇല്ലാതാക്കാനാണിത്. തങ്ങള്‍ക്കു ചുറ്റുമുള്ള ജനങ്ങളെയും മുന്‍ സൈനികരെയും പിടികൂടി മുടന്തന്‍ ന്യായങ്ങള്‍ നിരത്തി കൊല്ലുകയാണ്.
കൊടും ക്രൂരത ഭയന്ന് പാലായനം ചെയ്യുന്നവരുമുണ്ട്. സൈന്യം കടന്നുവരുന്ന സമയത്ത് അവര്‍ക്ക് അനുകൂലമായി, തങ്ങളെ എതിര്‍ത്ത് പ്രതികരിക്കുമെന്ന് കരുതുന്നവരെയാണ് കൊന്നൊടുക്കുന്നത്. ടെല്‍ കെയ്ഫ് നഗരത്തില്‍ അനവധി മുന്‍പോലീസ് ഉദ്യോഗസ്ഥരെയാണ് ഐഎസ് അറസ്റ്റു ചെയ്തത്.
പാട്രിയോട്ടിക് യൂണിയന് ഓഫ് കുര്‍ദിസ്ഥാന്‍ പാര്‍ട്ടിയിലെ ഇബ്രാഹിം ഘാസി പറഞ്ഞു. ഐഎസ് 90 മുന്‍ പോലീസ് ഉദ്യോഗസ്ഥരെ പിടിച്ച് മൊസൂളില്‍ എത്തിച്ചു. അവര്‍ക്ക് എന്തുപറ്റിയെന്ന് ഇതുവരെ ആര്‍ക്കുമറിയില്ല. ഞായറാഴ്ച മൊസൂള്‍ നഗരത്തിനു പുറത്തുവച്ച് 50 പോലീസ് ഉദ്യോഗസ്ഥരെ കൊന്നതായി യുഎന്‍ മനുഷ്യാവകാശ വക്താവ് പറഞ്ഞു.
അതിനിടെ മൊസൂളിലെ സഖ്യസേനക്കൊപ്പം നാറ്റോ സൈന്യവും ചേര്‍ന്നു. നാറ്റോയുടെ അത്യാധുനിക അവാക്സ് നിരീക്ഷണ വിമാനങ്ങളും ഉപയോഗിച്ചുതുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: