ട്രംപിന്റെ മരുമകള്‍ ദീപാവലി ആഘോഷിച്ചു

Wednesday 26 October 2016 9:53 pm IST

വാഷിങ്ടണ്‍: അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ഭാരത വംശജര്‍ക്കൊപ്പം ഹിന്ദു ക്ഷേത്രത്തില്‍ ദീപാവലി ആഘോഷിച്ചു. രണ്ടാമത്തെ മകന്‍ എറിക് ട്രംപിന്റെ ഭാര്യ ലാറ ട്രംപ് വിര്‍ജീനിയയിലെ രാജധാനി ക്ഷേത്രാങ്കണത്തിലാണ് ദീപാവലി ആഘോഷിച്ചത്. ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപും ആഘോഷത്തില്‍ പങ്കെടുക്കാന്‍ താത്പ്പര്യം പ്രകടിപ്പിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണം മൂലം സാധിച്ചില്ല. ഭാരത അമേരിക്കന്‍ സമുദായം 2000ലാണ് ഈ ക്ഷേത്രം ആരംഭിച്ചത്. എന്നാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ കുടുംബാംഗങ്ങള്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നത് ഇത് ആദ്യമാണെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.