എന്‍ഡിഎ ജില്ലാ കണ്‍വന്‍ഷന്‍ ഏഴിന്

Wednesday 26 October 2016 10:05 pm IST

ആലപ്പുഴ: ദേശീയ ജനാധിപത്യ സഖ്യം ജില്ലാ കണ്‍വന്‍ഷന്‍ നവംബറില്‍ നടത്താന്‍ എന്‍ഡിഎ ജില്ലായോഗം തീരുമാനിച്ചു. ഇടതു വലതു മുന്നണികള്‍ക്കെതിരെ കേരളത്തില്‍ പുതിയ ജനകീയ ബദലാകാന്‍ എന്‍ഡിഎയ്ക്ക് കഴിയുമെന്ന് യോഗം വിലയിരുത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍ഡിഎ കോര്‍ കമ്മറ്റിയംഗം സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. പിഎസ്പി ജില്ലാ പ്രസിഡന്റ് ജോസുകുട്ടി ജോസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. രാജേഷ് ചന്ദ്രന്‍, നാഷണലിസ്റ്റ് കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ജി. വിജയകുമാരന്‍ നായര്‍, ജെഎസ്എസ് നേതാക്കളായ നീലാംബരന്‍, ആര്‍. ശശീന്ദ്രന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഡി. അശ്വനിദേവ്, വൈസ് പ്രസിഡന്റ്, പാലമുറ്റത്ത് വിജയകുമാര്‍, ഷാജി എന്‍. പണിക്കര്‍, പ്രദീപ്, രജി മാവനാല്‍, ഇ.ടി. ശാമുവല്‍, കെ.എസ്. വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.