ജെഎന്‍യു ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

Wednesday 26 October 2016 10:21 pm IST

ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍. മണിപ്പൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥി ജതുങ് ഫിലെമോണ്‍ രാജയാണ് മരിച്ചത്. അഴുകിയ നിലയിലായിരുന്നു മൃതദേഹം. മൂന്ന് ദിവസമായി ജതുങ്ങിനെ കാണാനില്ലായിരുന്നു. പൂട്ടിയിട്ട മുറിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് വാതില്‍ പൊളിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടില്ല. നജിബ് അഹ്മദ് എന്ന മറ്റൊരു വിദ്യര്‍ത്ഥിയെ പത്ത് ദിവസം മുന്‍പ് കാണാതായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.