സ്വാമി സദ്യോജാതയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ ശാന്തി സന്ദേശയാത്ര

Wednesday 26 October 2016 10:41 pm IST

കൊച്ചി: ആര്‍ട് ഓഫ് ലിവിങ് കേരളയുടെ നിയന്ത്രണത്തില്‍ കണ്ണൂരില്‍ നടപ്പാക്കുന്ന 'അക്രമരഹിത സമൂഹ സൃഷ്ട്ടി' പദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നിന് 4 മണിക്ക് കണ്ണൂരില്‍ ശാന്തിസന്ദേശയാത്രയും സമാധാന സദസ്സും നടക്കും. ശ്രീശ്രീരവിശങ്കറുടെ പ്രഥമ ശിഷ്യനും ജീവനകലയയുടെ രാജ്യാന്തര ഡയറക്ടറുമായ സ്വാമി സദ്യോജാത ശാന്തി സന്ദേശ റാലിക്ക് നേതൃത്വം വഹിക്കും . ആര്‍ട് ഓഫ് ലിവിങ് കേരളയുടെ സംസ്ഥാന ചെയര്‍മാന്‍ രാജേഷ് നായര്‍, ജനറല്‍ സെക്രട്ടറി സുധീര്‍ബാബു. സംസ്ഥാന ടീച്ചേഴ്‌സ് കോഓര്‍ഡിനേറ്റര്‍ ജയചന്ദ്രന്‍, കണ്ണൂര്‍ ജില്ലാപ്രസിഡണ്ട് പവനാനന്ദന്‍, പ്രോഗ്രാം ചെയര്‍മാന്‍ പ്രശാന്ത് നമ്പ്യാര്‍, ജില്ലാസെക്രട്ടറി മധു കക്കോത്ത് തുടങ്ങിയവര്‍ക്കൊപ്പം പ്രമുഖ സാമൂഹ്യ, രാഷ്ട്രീയസാംസ്‌കാരിക, ആത്മീയ നേതാക്കളും യാത്രയില്‍ പങ്കുചേരും. ശാന്തി സന്ദേശ യാത്രയോടനുബന്ധിച്ച് 5 മണിക്ക് സ്‌റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന സമാധാന സദസ്സിന്റെ ഉത്ഘാടനം ഏകതാ മിഷന്‍ രാജ്യാന്തര പ്രസിഡണ്ട് പി വി രാജഗോപാല്‍ നിര്‍വ്വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.