കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

Thursday 27 October 2016 11:14 am IST

കൊല്ലം: എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ റെയ്ഡുകളില്‍ കഞ്ചാവ് വില്‍പ്പനക്കാരായ യുവാക്കള്‍ പിടിയിലായത്. കിളികൊല്ലൂര്‍ കട്ടവിള ചരുവിള തെക്കതില്‍ വീട്ടില്‍ അജിത്ത്(20), വടക്കേവിള നേതാജി നഗറില്‍ ചരുവിള വീട്ടില്‍ അച്ചു എന്നു വിളിക്കുന്ന സുധീര്‍(20) എന്നിവരാണ് പിടിയിലായത്. ബൈക്കില്‍ കറങ്ങി നടന്ന് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ അയത്തില്‍ ഭാഗത്ത് നിന്ന് എക്‌സൈസ് ഇയാളെ പിടികൂടുകയായിരുന്നു. ഇയാളില്‍ നിന്നും 80 പൊതി കഞ്ചാവും കണ്ടെടുത്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ബൈക്ക് ഓടിക്കാന്‍ നല്‍കിയ ശേഷം അതിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സുധീറിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടര്‍ന്ന് പുളിയത്ത്മുക്ക് ഭാഗത്ത് നിന്നും ഇയാളെയും പിടികൂടി. ഇയാളില്‍ നിന്നും സംഭവ സമയത്ത് 90 പൊതി കഞ്ചാവും എക്‌സൈസിന് ലഭിച്ചു. എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ വി.ആര്‍. അനില്‍കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സി.ഐ. താജുദ്ദീന്‍ കുട്ടി, ഇന്‍സ്‌പെക്ടര്‍ എം. കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.