കോഴിക്കോട്: ജന്മഭൂമി പ്രചാരപ്രവര്‍ത്തനത്തിന് കോഴിക്കോട് നഗരത്തില്‍ ആവേശകരമായ പങ്കാളിത്തം. ഇന്നലെ നഗരത്തില്‍ നടന്ന ജന്മഭൂമി വാര്‍ഷിക വരിസംഖ്യ പ്രവര്‍ത്തനത്തിന് സംഘ വിവിധക്ഷേത്ര സംഘടനകളുടെ ജില്ലാതല ഭാരവാഹികള്‍ നേതൃത്വം നല്കി. ആര്‍എസ്എസ് കോഴിക്കോട് മഹാനഗര്‍ സേവാ പ്രമുഖ് കെ. സര്‍ജിത്ലാല്‍, ജില്ലാ കാര്യകാരി അംഗം സി. ശ്രീനിവാസന്, ബിജെപി നേതാക്കളായ പി. ജിജേന്ദ്രന്‍, ടി.വി. ഉണ്ണികൃഷ്ണന്, സനില്‍കുമാര്‍, ശ്യാം പ്രസാദ്, കെ.പി. ശിവദാസന്‍, വിജയകൃഷ്ണന് കോര്പ്പറേഷന് കൗണ്‍സിലര്‍മാരായ നമ്പിടി നാരായണന്, ഇ.പ്രശാന്ത്കുമാര്‍, ക്ഷേത്രസംരക്ഷണ സമിതി ഭാരവാഹികളായ രാമകൃഷ്ണന്, നാരായണന്‍കുട്ടി, ജന്മഭൂമി കോഴിക്കോട് യൂണിറ്റ് പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പ്രൊഫ. പി.സി. കൃഷ്ണവര്‍മ്മ രാജ, മാനേജര്‍ വിപിന്‍ കൂടിയേടത്ത്, വിജിന്, സുരേന്ദ്രന്, ജയപ്രകാശ്, ശ്രീജേഷ്, എം ബാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി. നഗരത്തിലെ പ്രമുഖ സ്ഥാപനങ്ങളെയും വ്യക്തികളെയും നേരില്‍ കണ്ട് ജന്മഭൂമിയുടെ വാര്‍ഷിക വരിക്കാരാക്കി. 2000 രൂപയാണ് ജന്മഭൂമിയുടെ വാര്‍ഷിക വരിസംഖ്യാ നിരക്ക്. വാര്‍ഷികപ്പതിപ്പും കലണ്ടറും സൗജന്യമായി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: