തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് അരലക്ഷം രൂപ മോഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കരിമ്പം ഗവ ആശുപത്രിക്ക് സമീപത്തെ ചപ്പന്കൈതേരി ആബിദ്(32)ആണ് അറസ്റ്റിലായത്. കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപത്തെ എ.അബ്ദുളളഹാജിയുടെ ഉടമസ്ഥതയിലുള്ള ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ 15 നായിരുന്നു കവര്‍ച്ച നടന്നത്. സര്‍സയ്യിദ് കോളേജിന് സമീപം ചായക്കട നടത്തുന്ന തളിപ്പറമ്പ് പന്നിയൂരിലെ കാനപ്രത്ത് ചന്ദ്രനാണ് ഇവിടെ വാടകക്ക് താമസിച്ചിരുന്നത്. കടപൂട്ടി ചന്ദ്രന് പന്നിയൂരിലെ വീട്ടിലേക്ക് പോയപ്പോഴായിരുന്നു കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച അരലക്ഷം രൂപയാണ് മോഷ്ടിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: