സക്കീറിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം

Thursday 27 October 2016 8:02 pm IST

ന്യൂദല്‍ഹി: രാജ്യത്തിനെതിരെ വിധ്വംസക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിനെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം. സക്കീറിന്റെ ഇസ്ലാമിക റിസേര്‍ച്ച് ഫൗണ്ടേഷന്‍ (ഐആര്‍എഫ്) നിയമപരമല്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. സക്കീറിന്റേത് മതസ്പര്‍ദ്ധ വളര്‍ത്തുന്ന പ്രഭാഷണങ്ങളാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഇയാളുടെ പ്രസംഗങ്ങളും മന്ത്രാലയം നിരീക്ഷണ വിധേയമാക്കും. ധാക്കയില്‍ ഭീകരാക്രമണത്തിന് വഴിവച്ചത് സക്കീര്‍ നായിക്കിന്റെ മത പ്രഭാഷണമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.