കണ്ണൂര്‍: പെരളശ്ശേരിയിലും കാട്ടാമ്പള്ളിയിലും തെരുവുനായയുടെ കടിയേറ്റ് അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ പെരളശ്ശേരിയിലെ അമ്പലം റോഡില്‍ വെച്ച് മൂന്നുപേര്‍ക്കും കാട്ടാമ്പള്ളി കോട്ടക്കുന്നില്‍ രണ്ടുപേര്‍ക്കുമാണ് നായയുടെ കടിയേറ്റത്. പെരളശ്ശേരിയില്‍ രാവിലെ പാലുമായി പോവുകയായിരുന്ന നാരായണന്(60), കടതുറക്കാന്‍ പോവുകയായിരുന്ന വ്യാപാരി സുമേഷ്(35), വഴിയാത്രക്കാരിയായ ശാരദ(68) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. കാട്ടാമ്പള്ളിയില്‍ കാല്‍നടയാത്രികരായ കോട്ടക്കുന്ന് സ്വദേശി ഹുസൈന്(19), അബ്ദുള്ള(40)എന്നിവര്‍ക്കാണ് കടിയേറ്റത്. കടിയേറ്റ അഞ്ചുപേരെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: