കണ്ണൂര്‍: ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി മയ്യില്‍ ഇടൂഴി ഇല്ലം ആയുര്‍വേദ ഫൗണ്ടേഷന് ചാരിറ്റബിള്‍ ട്രസ്റ്റ് പുറത്തിറക്കുന്ന ലഘുലേഖയുടെ പ്രകാശനം ഇന്ത്യന്‍ നേവല്‍ അക്കാഡമി ഏഴിമലയുടെ കമാന്റിംഗ് ഓഫീസര്‍ കമാന്റര്‍ കമലേഷ് കുമാര്‍ നിര്‍വ്വഹിച്ചു. ഏഴിമലയില്‍ നടന്ന ചടങ്ങില്‍ മാനേജിംഗ് ട്രസ്റ്റിയും ആയുര്‍വേദ മെഡിക്കല്‍ ഡയറക്ടറുമായ ഡോ. ഐ.ഉണ്ണികൃഷ്ണന് നമ്പൂതിരി, മെഡിക്കല്‍ ഓഫീസര്‍ ഡോ.ഐ.ഉമേഷ് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു. പ്രമേഹരോഗ നിയന്ത്രണത്തിലും പ്രതിരോധത്തിലും ആയുര്‍വേദത്തിന്റെ പങ്ക് എന്ന വിഷയമാണ് ആദ്യദേശീയ ആയുര്‍വേദ ദിനാചരണത്തിന്റ വിഷയം. 28-ന് ഐഎന്‍എസ് സമോറിന് ആയുര്‍വേദിക് സെന്ററില്‍ നാവികസേനാഗംങ്ങള്ക്കും കുടുംബാംഗങ്ങള്‍ക്കുമായി പ്രമേഹ ബോധവല്‍ക്കരണ മെഡിക്കല്‍ ക്യാമ്പും നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: