കണ്ണൂര്‍: സംസ്ഥാന ഫിഷറീസ് വകുപ്പ് വഴി കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കുന്ന നൂതന മത്സ്യക്കൃഷി- പ്രദര്‍ശന യൂണിറ്റ് പദ്ധതിയിലേക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററായി 8 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്നതിന് താല്പര്യമുളളവരില് നിന്നും അപേക്ഷ ക്ഷണിച്ചു അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദവും മത്സ്യക്കൃഷി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദവും മത്സ്യക്കൃഷി മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും മത്സ്യക്കൃഷി മേഖലയില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും ആണ് അടിസ്ഥാന യോഗ്യത. വെളളപേപ്പറില്‍ തയ്യാറാക്കിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം നവംബര്‍ 10 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂര്‍-17 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ബയോഡാറ്റയില്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ കൂടി രേഖപ്പെടുത്തേണ്ടതാണ്. ഫോണ്‍- 04972 731081, 04972732340.
പ്രതികരിക്കാൻ ഇവിടെ എഴുതുക: