കണ്ണൂര്‍: അധ്യാപക സംഘടനകളുമായി ഉണ്ടായ പൊതുധാരണക്ക് വിരുദ്ധമായി ആറാം പ്രവര്‍ത്തി ദിവസമായ നവംബര്‍ 5ന് നടത്താന്‍ തീരിമാനിച്ചിരിക്കുന്ന ക്ലസ്റ്റര്‍ പരിശീലനം ബഹിഷ്കരിക്കുന്നതിന് കെപിഎസ്ടിഎ സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. അനര്‍ഹരുടെ ക്ലാസ് പരിശോധന ഒഴിവാക്കുക, വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. പ്രസിഡണ്ട് പി.ഹരിഗോവിന്ദന് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സലാഹുദ്ദീന്, പി.ജെ.ആന്റണി, കെ.സി.രാജന്, ജോര്‍ജ്ജ് കളത്തൂര്‍, വി.കെ.അജിത്കുമാര്‍, പറമ്പാട്ട് സുധാകരന്, ഗീതാകൊമ്മേരി, കെ.സരോജിനി, ഐ.ഹരിദാസ്, മുനീര്‍ എരവത്ത്, ടി.കെ.ശ്യാംകുമാര്‍, എം.കെ.സനല്‍ കുമാര്‍, ടോമി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: