ഈ കുട്ടികളൊക്കെ എവിടെപ്പോകുന്നു?

Friday 28 October 2016 11:47 am IST

കേരളത്തിലെ ആഭ്യന്തരാവസ്ഥ അപകടകരമാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് സംസ്ഥാനത്ത് സ്ത്രീകളെയും കുട്ടികളെയും കാണാതാകുന്നത് വര്‍ധിച്ചു എന്നാണ്. ഈ വര്‍ഷം സെപ്തംബര്‍ 15 വരെ 74 സ്ത്രീകളെയും 12 കുട്ടികളെയും കാണാതായെന്ന് പരാതി ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇത് ഒരു പുതിയ പ്രതിഭാസമല്ല. കേരളത്തില്‍ പെണ്‍വാണിഭം വ്യവസായമായി മാറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കുട്ടികള്‍ പള്ളികളില്‍പോലും പ്രകൃതിവിരുദ്ധ പീഡനങ്ങള്‍ക്കിരയാകുന്നു. പെണ്‍കുട്ടികളെ പെണ്‍വാണിഭത്തിന് വേണ്ടി തട്ടിക്കൊണ്ടുപോകലും വില്‍ക്കലും തുടങ്ങിയിട്ടും വര്‍ഷങ്ങളായി. മറ്റൊരു വസ്തുത ലൗജിഹാദ് ഇന്ന് ഒരു യാഥാര്‍ത്ഥ്യമാണെന്നതാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പേ 'ജന്മഭൂമി' കേരളത്തില്‍ പ്രേമം നടിച്ച് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റുന്നത് വാര്‍ത്തയാക്കിയിരുന്നു. ഇപ്പോള്‍ വാര്‍ത്ത ലൗജിഹാദിലൂടെ പെണ്‍കുട്ടികളെ കുടുക്കി മതംമാറ്റി ഐഎസില്‍ ചേര്‍ക്കാന്‍ അഫ്ഗാനിസ്ഥാനിലേക്കും സൗദി അറേബ്യയിലേക്കും കടത്തുന്നു എന്നതാണ്. ലൗജിഹാദും ഐഎസ് ഭീകരതയും കേരളം നേരിടുന്ന ഭീകര യാഥാര്‍ത്ഥ്യങ്ങളാണ്. കഴിഞ്ഞ ജനുവരി മുതല്‍ 701 കുട്ടികളെ സംസ്ഥാനത്ത് കാണാതായി. ചില്‍ഡ്രന്‍ മിസിങ് ഇന്ന് മാധ്യമങ്ങളിലെ സ്ഥിരം തലക്കെട്ടാണ്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയും ഇത് സ്ഥിരീകരിക്കുന്നു. ജനുവരി 12 മുതല്‍ ഒക്‌ടോബര്‍ 13 വരെ കാണാതായവരില്‍ 478 പെണ്‍കുട്ടികളുമുണ്ട്. ഇവര്‍ പെണ്‍വാണിഭ ഇരകളായെന്ന് സംശയിക്കപ്പെടുന്നു. 241 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇന്നത്തെ പല കുട്ടികള്‍ക്കും സഹനശേഷിയില്ല. ടീച്ചറോ മാതാപിതാക്കളോ വഴക്കുപറഞ്ഞാലും കുട്ടികള്‍ ഓടിപ്പോകുകയും ചിലപ്പോള്‍ ആത്മഹത്യയും ചെയ്യുന്നു. 2015 ല്‍ 789 പെണ്‍കുട്ടികളടക്കം 1600 പേരെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടികള്‍ കാണാതാകുന്നതില്‍ മുന്നില്‍ മലപ്പുറമാണ്. പ്രൊട്ടക്ഷന്‍ ഓഫ് വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ സൊസൈറ്റിയുടെ അഭിപ്രായത്തില്‍ ഇവര്‍ വേശ്യാലയങ്ങളിലെത്തിപ്പെട്ടിരിക്കാം. ഒരുമാസം 21 കുട്ടികളെ വീതം കാണാതാകുന്നുണ്ടത്രെ. ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടനയില്‍ ചേരാനാണോ എന്ന അഭ്യൂഹം നില്‍നില്‍ക്കുകയാണ്. കണ്ണൂരില്‍നിന്ന് ഉമ്രയ്ക്കുപോയ നാലംഗ കുടുംബത്തെയും പിന്നീട് കണ്ടവരില്ല. 2011 മുതല്‍ 2015 വരെ 6020 കുട്ടികളെ കാണാതായിട്ടും എന്തുകൊണ്ട് കേരളം പ്രതികരിക്കുന്നില്ല എന്നത് ചോദ്യംചിഹ്നം തന്നെയാണ്. കാണാതായ കുട്ടികളുടെ എണ്ണം 2011 ല്‍ 951 ആയിരുന്നതാണ് 2015 ല്‍ 3311 ആയത്. കാസര്‍കോട്ട് നിന്നും 17 കുട്ടികളും നാലുപേര്‍ പാലക്കാട്ടുനിന്നും ഐഎസ് കേന്ദ്രങ്ങളിലെത്തിയ തായി വാര്‍ത്തയുണ്ട്. കേരള ജനസംഖ്യയുടെ മൂന്നിലൊന്നാണ് മുസ്ലിംകള്‍. ഇവരുടെയിടയില്‍ ഇസ്ലാമിക തീവ്രവാദം വളര്‍ന്നുവരുന്നു. മധ്യേഷ്യയില്‍ ജോലി തേടി പോകുന്നവരും ജിഹാദികളാകുന്നുണ്ട്. ആഭ്യന്തരവകുപ്പ് മിസിങ് പേഴ്‌സണ്‍ എന്‍ക്വയറി സെല്‍ (എംപിഇസി) എല്ലാ പോലിസ് സ്റ്റേഷനിലും ഇപ്പോള്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും വളരുന്ന കുറ്റകൃത്യം തട്ടിക്കൊണ്ട് പോകലാണ്. 10000 ലൗജിഹാദ് മതംമാറ്റമാണ് കഴിഞ്ഞ ദശകത്തില്‍ ഉണ്ടായത്. 2012 ല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞത് 7713 പേരെ തട്ടിക്കൊണ്ടുപോയി മതംമാറ്റി എന്നാണ്. കേരളത്തിലെ 3.3 കോടി ജനസംഖ്യയില്‍ 54.73% ഹിന്ദുക്കളും 26.56 മുസ്ലിംകളും 18.38% ക്രിസ്ത്യാനികളുമാണുള്ളത്. ഇപ്പോള്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്കെന്ന് പറഞ്ഞ് നേപ്പാളില്‍നിന്നും ബംഗ്ലാദേശില്‍നിന്നും കുട്ടികളെ കടത്തിക്കൊണ്ടുവരുന്നു. ഇത് ഒരു പുതിയ പ്രതിഭാസമല്ല. ലോകത്താകെ 20 ദശലക്ഷം കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നുണ്ടത്രെ. തട്ടിക്കൊണ്ടുപോയ സ്ത്രീകളെയും പെണ്‍കുട്ടികളെയും വേശ്യാലയങ്ങളില്‍ എത്തിക്കുന്നുണ്ട്. യൂനിസെഫ് ഈ വിഷയം പഠനവിധേയമാക്കിയിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ (എന്‍എച്ച്ആര്‍സി) പറയുന്നത് രാജ്യത്ത് 400,000 കുട്ടികളെ കാണാതായിട്ടുണ്ടെന്നും ഇതില്‍ 11,000 പേര്‍ ഇപ്പോഴും എവിടെയാണെന്നറിയില്ലെന്നുമാണ്. ഇതിന് അറുതിവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.