ആലപ്പുഴ: നാഷണല്‍ ആയുഷ് മിഷന്റെ നിര്‍ദ്ദേശ പ്രകാരം ഇന്ന്ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കുന്നു. ജില്ലയിലെ എല്ലാ ആയുര്‍വേദ സ്ഥാപനങ്ങളിലും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടപ്പാക്കും. ജീവിത ശൈലി ക്രമപ്പെടുത്തുന്നതിനുള്ള ബോധവത്കരണം, സ്കൂള്‍ കുട്ടികള്‍ക്ക് ക്വിസ് മത്സരം, ചിത്രരചനാ മത്സരം, ക്ലാസ്സുകള്‍, ഔഷധ സസ്യ പ്രദര്‍ശനം, പ്രമേഹ രോഗ നിവാരണക്യാമ്പുകള്, ഔഷധ സസ്യ തൈനടല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ചേര്‍ത്തല: ദേശീയ ആയുര്‍വേദ ദിനാചരണത്തോട് അനുബന്ധിച്ച് ചേര്‍ത്തല ഗവ.ആയുര്‍വേദ ആശുപത്രിയില്‍ ഇന്ന് രാവിലെ 10ന് പ്രമേഹത്തെ കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസും ഔഷധ സസ്യനടീലും നടത്തും. നഗരസഭാദ്ധ്യക്ഷന്‍ ഐസക് മാടവന ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: