തെരുവ് നായ കടിച്ച് ആറുവയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ ആശുപത്രിയില്‍

Thursday 27 October 2016 10:00 pm IST

ബിജോയ്‌

അമ്പലപ്പുഴ: തെരുവുനായ യുടെ കടിയേറ്റ ആറു വയസ്സുകാരന്‍ ഉള്‍പ്പെടെ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിച്ചു. പ്രകോപിതരായ നാട്ടുകാര്‍ നായയെ തല്ലിക്കൊന്നു
പുന്നപ്ര വടക്ക് പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ വാടയ്ക്കല്‍, കൊച്ചിക്കാരന്‍ പറമ്പില്‍, ഏശുദാസിന്റെ ഭാര്യ കൊച്ചുത്രേസ്യ (22), കൊച്ചിക്കാരന്‍ വീട്ടില്‍ ജോസ് മോന്റെ മകനും രണ്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുമായ ബിജോയ്(6), ചെറുവള്ളിക്കാട് വീട്ടില്‍ ജിജി കുട്ടന്‍ (24) എന്നിവരെയാണ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെ വീട്ടു ജോലിയ്ക്കിടയില്‍ കൊച്ചുത്രേസിയെ തെരുവു നായ വീട്ടില്‍ കയറി കടിച്ച് കാലിന്റെ പത്തി ഭാഗത്ത് മുറിവേല്‍പ്പിയ്ക്കുകയായിരുന്നു തുടര്‍ന്ന് പ്രകോപിതരായ നാട്ടുകാര്‍ നായയെ തല്ലി കൊല്ലുകയായിരുന്നു.
ഇതിനുശേഷം 9 മണിയോടെ സ്‌കൂളില്‍ പോകുകയായിരുന്ന, ബിജോയ് യെയും വള്ളമിറക്കാന്‍ പോകുകയായിരുന്ന ജിജി കുട്ടനെയും മറ്റൊരു തെരുവ് നായ ആക്രമിച്ചു പരിക്കേല്‍പ്പിയ്ക്കുകയായിരുന്നു തുടര്‍ന്ന് ഈ നായയെ കൊല്ലാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും ശ്രമം വിഭലമാകുകയായിരുന്നു പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലങ്കില്‍ തെരുവുനായക്കളെ കൊല്ലാന്‍ രംഗത്തിറങ്ങുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.