പായിപ്പാട്: റേഷന്‍ കാര്‍ഡ് ആനുകൂല്ല്യ പട്ടികയിലെഅപാകതകള് പരിഹരിക്കണം എന്നാവശ്യപ്പെട്ട് ബിജെപി പായിപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ബിജെപി സംസ്ഥാനസമിതി അംഗം എം.ബി. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കണ്ണന് ധര്‍ണ്ണയില്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര് മഞ്ജീഷ്, എ. മനോജ്, ഗ്രാമപഞ്ചായത്തഗം കെ.ആര്. കൃഷ്ണകുമാര്‍, രതീഷ് ചെങ്കിലത്ത്, ഷൈലമ്മ രാജപ്പന്, വിജയകുമാര്‍, രാധാകൃഷ്ണന്, എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: