തുറവൂര്‍: പഞ്ചായത്ത് ഓഫീസില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുവാന്‍ കാലതാമസം നേരിടുന്നത് തുറവൂരിലെ ജനങ്ങള്‍ക്ക് ദുരിതമാകുന്നു. അടിയന്തരാവശ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഓഫീസില്‍ എത്തുന്ന സാധാരണക്കാര്‍ ആഴ്ചകളോളം കാവല്കിടക്കേണ്ട സ്ഥിതിയാണ്. റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ചെറുകിട വ്യപാരികള്‍ക്കുള്ള ലൈസന്‍സുകള്‍ തുടങ്ങിയവയ്ക്ക് ആഴ്ചകള്‍ തോറും കാലതാമസം നേരിടുകയാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ അന്വേഷിച്ച് ഓഫീസില്‍ എത്തുന്നവരോട് ഉദ്യോഗസ്ഥര്‍ തട്ടിക്കയറുന്നതായി ആക്ഷേപമുണ്ട്. ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ ലഭിക്കും.സാധാരണക്കാരായവരെ വിവിധന്യായങ്ങള് പറഞ്ഞു മടക്കുകയാണെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്. സെക്രട്ടറി മിക്കപ്പോഴും സ്ഥലത്തുണ്ടാവാറില്ല. അസിസ്റ്റന്റ് സെക്രട്ടറി പോസ്റ്റ് ഇല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. ജനങ്ങളുടെ ദുരിതത്തിന് ഉടനെ പരിഹാരമുണ്ടാക്കണമെന്നാവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: