നൂറ്റിനാല്‍പത് കിലോ കഞ്ചാവുമായി പിടിയില്‍

Thursday 27 October 2016 10:10 pm IST

കുമളി: നൂറ്റിനാല്‍പത് കിലോ കഞ്ചാവുമായി വണ്ടിപ്പെരിയാര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേരെ മധുരയില്‍ നാര്‍ക്കോട്ടിക് ഇന്റലിജന്‍സ് ബ്യൂറോ പിടികൂടി. വണ്ടിപ്പെരിയാറിലെ ടാക്‌സി ഡ്രൈവറായ സുരേഷ്, തമിഴ്‌നാട് തേനി ജില്ലയിലെ കമ്പം സ്വദേശി കാര്‍ത്തിക് രാജ, ഇയാളുടെ മകന്‍ എന്നിവരാണ് ബുധനാഴ്ച രാത്രിയില്‍ കഞ്ചാവുമായി അറസ്റ്റിലായത്. മധുര ടൗണില്‍ വാഹന പരിശോധ നടത്തുന്നതിടെയാണ് കഞ്ചാവുമായി എത്തിയ വാഹനം പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന കെ.എല്‍ 37 ബി 34222-ാം നമ്പര്‍ റജിസ്‌ട്രേഷനിലുള്ള ടവേറ കാറും ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. അന്യ സംസ്ഥാനത്തു നിന്നും കൊണ്ടുവന്ന കഞ്ചാവ് കമ്പത്ത് സൂക്ഷിച്ച ശേഷം കേരളത്തിലേക്ക് കടത്തുന്നതിനാണ് എത്തിച്ചതെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.