മന്ത്രി ജി. സുധാകരന്റെ പ്രസംഗം അക്രമത്തിനുള്ള ആഹ്വാനമെന്ന്

Thursday 27 October 2016 10:14 pm IST

ആലപ്പുഴ: മന്ത്രി സുധാകരന്‍ ആലപ്പുഴ ജില്ലയില്‍ അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍. കഴിഞ്ഞ ദിവസം മാരാരിക്കുളത്ത് നടത്തിയ പ്രകോപന പരമായ പ്രസംഗം ഇതിനു തെളിവാണ്. ഗുജറാത്തില്‍ ചെന്ന് അക്രമിക്കാന്‍ കഴിയില്ലെന്നും കേരളത്തില്‍ അത് ചെയ്യുമെന്നും പറയുന്ന മന്ത്രിയുടെ പ്രസംഗം സിപിഎം അണികള്‍ക്ക് അക്രമത്തിന് പ്രേരണ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസം പള്ളിപ്പുറത്തടക്കം വയോധികയെപ്പോലും സിപിഎം അക്രമിച്ചത് വ്യാപകമായ അക്രമപരമ്പരയുടെ ആസൂത്രണമാണ്. സ്വന്തം മുന്നണിയിലെ ഘടക കക്ഷികളെപ്പോലും ആക്രമിച്ച് വരുതിയിലാക്കാനുള്ള സിപിഎം ശ്രമമാണ് സംഘര്‍ഷത്തിലേക്ക് നയിക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും കൊലപാതക കേസ്സിലെ പ്രതികളായിരുന്നു എന്നത് മറന്നുകൊണ്ടാണ് ആര്‍എസ്എസ്സിനു മേലെ കൊലപാതകം ആരോപിക്കുന്നത്. മന്ത്രി സുധാകരന്റെ പാക്കിസ്ഥാന്‍ അനുകൂല പ്രസ്താവന രാജ്യദ്രോഹമാണെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ ചെലവില്‍ സിപിഎം അല്ലാത്തവര്‍ക്കെതിരായ ആക്ഷേപ പ്രചാരണം നടത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന മന്ത്രി സുധാകരനെ ബഹിഷ്‌കരിക്കുന്നതടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.