ബിഡിജെഎസ് തിരു. മണ്ഡലം കൗണ്‍സില്‍ ഭാരവാഹികള്‍

Thursday 27 October 2016 10:24 pm IST

തിരുവനന്തപുരം: ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പേരിലുള്ള സര്‍വ്വകലാശാലയുടെ ആസ്ഥാനം തിരുവനന്തപുരത്തുനിന്ന് മാറ്റരുതെന്ന് ബിഡിജെഎസ് തിരുവനന്തപുരം നിയോജക മണ്ഡലം കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാസെക്രട്ടറി ആലുവിള അജിത്ത്, എസ്. രാധാകൃഷ്ണന്‍, കെ.വി. അനില്‍കുമാര്‍, നടരാജ വെട്ടുകാട് അശോകന്‍ എന്നിവര്‍ സംബന്ധിച്ചു. തിരുവനന്തപുരം മണ്ഡലം കൗണ്‍സില്‍ ഭാരവാഹികളായി വെട്ടികാട് അശോകന്‍ (പ്രസിഡന്റ്), അഡ്വ. പി.കെ. പത്മകുമാര്‍, എല്‍. പ്രസന്നകുമാര്‍, ചാക്കപുരുഷോത്തമന്‍, സി.ബി. രമേശ് (വൈസ് പ്രസിഡന്റുമാര്‍), കെ.വി. അനില്‍കുമാര്‍, വി.ജി. വിജിത്ത്, ബീനാജയന്‍, ജി. ഉഷാകുമാരി, നടരാജ് അയ്യര്‍ (സെക്രട്ടറിമാര്‍), ആര്‍.പ്രതാപ്കുമാര്‍, അജിതാരാജേഷ്, കെ. ശ്രീകുമാര്‍, അമ്പിളി (ജോയിന്റ് സെക്രട്ടറിമാര്‍), ശാന്തിനി രമേശന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.