പ്രസംഗിച്ചതിനെതിരെ കേസ്: ഗൂഢാലോചനയെന്ന് ശശികല ടീച്ചര്‍

Thursday 27 October 2016 11:06 pm IST

പാലക്കാട്: തനിക്കെതിരെ കേസ് എടുത്തതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യ വേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍. സിപിഎം-ലീഗ് ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നും കേസിനെ ധീരമായി നേരിടുമെന്നും ടീച്ചര്‍ പറഞ്ഞു. ലീഗ് അനുഭാവിയും, കാസര്‍കോട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.സി ഷുക്കൂര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. താന്‍ മതവിദ്വേഷ പ്രസംഗങ്ങള്‍ നടത്താറില്ലെന്നും മത വിവേചനത്തിനെതിരെയും ന്യൂനപക്ഷ പ്രീണത്തിനെതിരെയുമാണ് സംസാരിക്കാനുള്ളതെന്നും ശശികല ടീച്ചര്‍ പറഞ്ഞു . കേരളത്തില്‍ വരാന്‍ പോകുന്ന ലീഗ് -സിപിഎം ബന്ധത്തിന്റെ തുടക്കമാണ് തനിക്കെതിരെയുള്ള കേസ്. മുസ്ലിം ലീഗും കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും ഒന്നിച്ചാല്‍ മലാബറില്‍ മറ്റാര്‍ക്കും സീറ്റുണ്ടാവില്ലെന്ന പാലൊളി മുഹമ്മദ് കുട്ടിയുടെ വിവാദ പ്രസംഗത്തിനും ലീഗ് നേതാവ് കെ.എം. ഷാജിയുടെ ഫേസ്ബുക്ക് പോസ്റ്റിനും ശേഷമാണ് തനിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഹിന്ദു വിവേചനത്തിനെതിരെ താന്‍ ഇനിയും ശബ്ദമുയര്‍ത്തുമെന്നും ശശികല ടീച്ചര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.