തിരുവനന്തപുരം: പ്രൊഫ. എം.കെ. സാനു അറിവിന്റെ മഹാസമുദ്രമാണെന്ന് നടന് മധു. ആ മഹാസമുദ്രത്തില്‍ നിന്ന് പുറത്തേക്ക് വന്നതെല്ലാം മുത്തുകളാണ്. എത്രയോ തലമുറകളെ പഠിപ്പിക്കാനുള്ളത് അതിലുണ്ടെന്നും മധു പറഞ്ഞു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സെന്റിനറി ഹാളില്‍ പ്രൊഫ. എം.കെ. സാനുവിന്റെ നവതി ആഘോഷം ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഠിക്കുന്ന കാലത്ത് ഏറ്റവും കുറച്ചു സംസാരിക്കുന്ന വിദ്യാര്‍ഥിയായിരുന്നു എം.കെ. സാനു. എന്നാല്‍ പിന്നീട് കൂടുതല്‍ എഴുതി. എവിടെയെല്ലാം അദ്ദേഹം കൈവച്ചോ അവിടെയെല്ലാം ആഴത്തില്‍ അറിവുനേടി. പഠിച്ചും പഠിപ്പിച്ചും അദ്ദേഹം മുന്നോട്ടു പോയി. മലയാള സാഹിത്യത്തില്‍ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം മഹാഭാഗ്യമാണെന്നും മധു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: