നവതി ആഘോഷത്തിനൊരുങ്ങി കന്നൂര് ഗവ. യു.പി. സ്‌കൂള്‍

Friday 28 October 2016 11:43 am IST

കൊയിലാണ്ടി: കന്നൂര് ഗവ. യു.പി.സ്‌കൂള്‍ നവതി ആഘോഷത്തിനൊരുങ്ങുന്നു. 1927 ല്‍ എടക്കേമ്പുറത്ത് പൈതല്‍ കിടാവ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് വികസിച്ച് കന്നൂര് ഗവ. യു.പി. സ്‌കൂള്‍ ആയത്. മുന്നൂറിലേറെ കുട്ടികളും ഇരുപതോളം അധ്യാപകരും ഉള്ള ഈ വിദ്യാലയം ഇന്ന് കൊയിലാണ്ടി ഉപജില്ലയിലെ സജീവതയാര്‍ന്ന സാന്നിധ്യമാണ്. ഭാഗികമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കി ഹയര്‍സെക്കന്ററി തലത്തിലേക്ക് ഉയര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. സ്‌കൂളിന്റെ നവതി ആഘോഷത്തിന്റെ വിളംബരമായി തൊണ്ണൂറ് വൃക്ഷത്തൈകള്‍ പാതയോരങ്ങളില്‍ നട്ടു കഴിഞ്ഞു. നവതി വര്‍ഷത്തില്‍ നടപ്പാക്കേണ്ട വികസന പദ്ധതിയുടെ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന നവതി ആഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം സാംസ്‌കാരിക ഘോഷയാത്രയോടെ നവംബര്‍ അവസാനവാരത്തില്‍ നടക്കും. പൂര്‍വ്വ അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സംഗമം ഒക്ടോബര്‍ 30 ന് നടക്കും. പുരുഷന്‍ കടലുണ്ടി എംഎല്‍എ, രമേശ് കാവില്‍, കെ.കെ. ശിവദാസന്‍ എന്നിവര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.