തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ട്രംപ്

Friday 28 October 2016 1:21 pm IST

വാഷിങ്‌ടെണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്ത്. ഒഹിയോയില്‍ നടന്ന റാലിക്കിടെയാണ് ട്രംപിന്റെ പരാമര്‍ശം. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഹിലരി ക്ലിന്റനെയും ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ഹിലരിയുടെ നയങ്ങള്‍ എല്ലാം മോശമാണെന്നും ട്രംപ് വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംവാദങ്ങളില്‍ ട്രംപിനെക്കാള്‍ മുന്‍തൂക്കം ഹിലരിക്ക് ലഭിച്ചിരുന്നു. അതിനു ശേഷം തിരഞ്ഞെടുപ്പിന്റെ നിയമസാധുതയെ ആവര്‍ത്തിച്ച് ചോദ്യം ചെയ്തായിരുന്നു ട്രംപിന്റെ പ്രസംഗം. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ അഭിപ്രായവും അദ്ദേഹം ഉയര്‍ത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നീതിയുക്തമാണെന്നും എന്നാല്‍ മാദ്ധ്യമങ്ങളും ചില രാഷ്ട്രീയക്കാരും ചേര്‍ന്ന് തന്റെ പ്രചാരണം ഇല്ലാതാക്കാന്‍ ഗൂഡാലോചന നടത്തുന്നതായും ട്രംപ് ആരോപിക്കുന്നു. ഏറ്റവും ഒടുവില്‍ പുറത്തുവന്ന ഫോക്കസ് ന്യൂസ് പോളിലും ട്രംപിനെകാള്‍ മേല്‍കൊയമ ഹിലരിക്കായിരുന്നു. ഹിലരിക്ക് അമേരിക്കന്‍ പ്രസിഡന്റാവാനുള്ള ശക്തിയും കഴിവും ഇല്ലെന്നും ട്രംപ് ആവര്‍ത്തിച്ചു. ഇതേസമയം, യുവജനങ്ങളുടെ അകമഴിഞ്ഞ പിന്തുണ ഹിലരിക്കാണ്. 1830 പ്രായക്കാരില്‍ 60% ഹിലരിക്കൊപ്പമാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ട്രംപിന് ഉറപ്പിക്കാവുന്നത് 19% മാത്രമെന്നു ന്യൂജെന്‍ ഫോര്‍വേഡ് സര്‍വേ വെളിപ്പെടുത്തുന്നു. കറുത്തവര്‍ഗക്കാരായ യുവവോട്ടര്‍മാര്‍ ഒന്നടങ്കം ഹിലരിക്കൊപ്പമാണെന്നു ഷിക്കാഗോ സര്‍വകലാശാലയും എപി വാര്‍ത്താ ഏജന്‍സിയും ചേര്‍ന്നു നടത്തിയ സര്‍വേ പറയുന്നു. ഹാര്‍വഡ് സര്‍വകലാശാല നടത്തിയ സര്‍വേയില്‍ യുവജനങ്ങള്‍ക്കിടയില്‍ ഹിലരിക്ക് 49% പിന്തുണയുണ്ട്; ട്രംപിന് 21 %

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.