വീട്ടിനുള്ളില്‍ കയറിയ അണലിയെ വാവ സുരേഷ് പിടികൂടി

Friday 28 October 2016 3:15 pm IST

പരവൂര്‍: വീടിനുള്ളില്‍ കയറിയ അണലിയെ വാവ സുരേഷ് പിടികൂടി. ബിജെപി കൗണ്‍സിലര്‍ കൂടിയായ പരവൂര്‍ കുറുമണ്ടല്‍ വയലില്‍ വീട്ടില്‍ പ്രദീപിന്റെ വീട്ടിലാണ് ഇന്നലെ രാവിലെ ഉഗ്രവിഷമുള്ള അണലിയെ കണ്ടത്. തലേദിവസം രാത്രി 10 സമയത്ത് ഇതേ അണലിയെ വീടിന്റെ മുറ്റത്തുവച്ച് പ്രദീപിന്റെ ഭാര്യ കണ്ടിരുന്നു. ബഹളം വച്ചതിനെ തുടര്‍ന്ന് ഇഴഞ്ഞ് എവിടേക്കോ പോയി. രാവിലെ വീട്ടുപരിസരം മുഴുവന്‍ വൃത്തിയാക്കി തീയിട്ടതിന് ശേഷമാണ് പാമ്പിനെ വീട്ടിലെ ഹാളിനുള്ളില്‍ ടിവി സ്റ്റാന്റിന് ഇടയില്‍ കണ്ടത്. ഉടന്‍ തന്നെ വാവാ സുരേഷിനെ വിവരമറിയിച്ചു. വാവാസുരേഷ് എത്തുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. ആറുവയസ്സ് പ്രായമുള്ള പെണ്‍വര്‍ഗത്തില്‍പെട്ട അണലിയെയാണ് പിടികൂടിയത്. നാല് അടിയില്‍ കൂടുതല്‍ നീളമുണ്ടായിരുന്നു. പാമ്പിനെ കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.