ശാന്തിസന്ദേശയാത്രയും സമാധാന സദസ്സും നവംബര്‍ 1 ന്

Friday 28 October 2016 7:13 pm IST

കണ്ണൂര്‍: ആര്‍ട്ട് ഓഫ് ലിവിങ്ങ് കേരളയുടെ നിയന്ത്രണത്തില്‍ കണ്ണൂരില്‍ നടപ്പിലാക്കുന്ന അക്രമരഹിത സമൂഹസൃഷ്ടി കര്‍മപദ്ധതിയുടെ ഭാഗമായി നവംബര്‍ ഒന്നിന് വൈകീട്ട് ശാന്തിസന്ദേശയാത്രയും സമാധാന സദസ്സും നടക്കും. ഒന്നിന് വൈകീട്ട് നാലിന് സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ശാന്തിയാത്ര സ്റ്റേഡിയം കോര്‍ണറില്‍ സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് സ്റ്റേഡിയം കോര്‍ണറില്‍ സമാധാനസദസ്സും നടക്കും. ആര്‍ട് ഓഫ് ലിവിങ്ങ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ സ്വാമി സദ്യോജാത ശാന്തിയാത്രക്ക് നേതൃത്വം നല്‍കും. ഏകതപരിഷത്ത് സ്ഥാപകപ്രസിഡന്റ് ഡോ.പി. വി. രാജഗോപാലന്‍ സമാധാനസദസ്സ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് പി.വത്സല, എന്‍. രാജേഷ്‌നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഹരിദാസ് മംഗലശ്ശേരി, കെ.പി.പ്രശാന്ത്, ഇ.പവനാനന്ദന്‍, മധു കക്കോത്ത്, സി.വി.സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.