ഹിന്ദു ഐക്യവേദി പ്രതിഷേധ പ്രകടനം നടത്തി

Friday 28 October 2016 9:35 pm IST

  ചങ്ങനാശ്ശേരി: ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല ടീച്ചറെ ജാമ്യമില്ലാ വകുപ്പില്‍ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമത്തിനെതിരെ ഹിന്ദു ഐക്യവേദി ചങ്ങനാശ്ശേരി താലൂക്ക് കമ്മിറ്റി യുടെ നേത്യത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദു നേതൃനിരയില്‍ നിന്ന് കൊണ്ട് ജനസമൂഹത്തിനായി പ്രയത്‌നിക്കുന്ന ശശികല ടീച്ചറിനെ പോലെയുള്ളവരെ ഈ നിലയ്ക്ക് തേജോവധം ചെയ്യാന്‍ ശ്രമിക്കുന്നവരെ ഹിന്ദു സമൂഹം ഒറ്റക്കെട്ടായി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. താലൂക്ക് പ്രസിഡന്റ്് ടി.ആര്‍. രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് രാജു വെള്ളയ്ക്കല്‍, ശാന്തമ്മാ കേശവന്‍, ആര്‍എസ്എസ് പ്രൗഢപ്രമുഖ് വി. ശശി, എ. മനോജ്, ബി.ആര്‍. മഞ്ജീഷ്, എം.ബി. രാജഗോപാല്‍, അരവിന്ദാക്ഷന്‍ നായര്‍, എന്‍.പി. കൃഷ്ണകുമാര്‍, ആര്‍. ഉണ്ണികൃഷ്ണ പിള്ള, ജി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഏറ്റുമാനൂര്‍: ശശികല ടീച്ചര്‍ക്കെതിരെ കള്ളക്കേസ് എടുക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കത്തിനെതിരെ ഏറ്റുമാനൂരില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ പരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടത്തിയ സമ്മേളനത്തില്‍ ഐക്യവേദി താലൂക്ക് ജന. സെക്രട്ടറി പി.പി. വിജയകുമാര്‍, ബിജെപി സംസ്ഥാന സമിതി അംഗം വി.ജി.ഗോപകുമാര്‍, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് ആര്‍.ഗോപാലകൃഷ്ണന്‍ നായര്‍, ആര്‍എസ്എസ് ജില്ലാ സേവാ കാര്യവാഹ് റെജിന്‍ രാജ് എന്നിവര്‍ പ്രസംഗിച്ചു. ഐക്യവേദി മുനിസിപ്പല്‍ കണ്‍വീനര്‍ രാധാകൃഷ്ണന്‍, ആര്‍എസ്എസ് നഗര്‍ കാര്യവാഹ് അനീഷ് മോഹന്‍, യുവമോര്‍ച്ച മണ്ഡലം ജന.സെക്രട്ടറി ഗിരീഷ് പേരൂര്‍, സോമന്‍ ചക്കുങ്കല്‍, രമേശ്, സതീശ്, വിഷ്ണു മോഹന്‍ എന്നിവര്‍ പ്രകടനം നയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.