എന്‍എസ്എസ് കോളേജില്‍ ദ്വിദിന സെമിനാര്‍

Friday 28 October 2016 9:38 pm IST

  ചങ്ങനാശേരി: പെരുന്ന എന്‍എസ്എസ് കോളജ് പൊളിറ്റിക്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കേരളത്തിന്റെ പൈതൃകവും ആധുനികതയും സാമൂഹിക നവോത്ഥാനത്തിന്റെ പശ്ചാത്തലത്തില്‍ എന്ന വിഷയത്തില്‍ ദ്വിദിന സെമിനാര്‍ നവംബര്‍ 1,2 തീയതികളില്‍ നടത്തുമെന്ന് മേധാവി ഡോ.ആര്‍.ശാമള വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ചരിത്രകാരന്മാരായ ഡോ. എം.ജി.എസ് നാരായണന്‍, ഐ.സി.എച്ച്.ആര്‍ ഭരണസമിതിയംഗം ഡോ. സി.ഐ.ഐസക്, ഡോ. എം.ആര്‍. രാഘവ വാര്യര്‍, കേന്ദ്ര സര്‍വകാലാശാല മഹാത്മാ അയ്യന്‍കാളി കേരള പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.കെ. ജയപ്രസാദ്, ചരിത്ര ഗവേഷകരായ പ്രൊഫ. എസ്. രാജശേഖരന്‍ , ഡോ.എന്‍. രാജഗോപാല്‍ , ഡോ.കെ. മോഹന്‍കുമാര്‍, തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. കേരളപ്പിറവിദിനത്തില്‍ രാവിലെ 10 ന് കോളേജില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഡോ.കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും. കേരള കേന്ദ്ര സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ജി.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. സെമിനാര്‍ പ്രൊസീഡിംഗ്സിന്റെ പ്രകാശനം ഐസിഎച്ച്ആര്‍ ഭരണസമിതിയഗം ഡോ. സി.ഐ.ഐസക് നിര്‍വഹിക്കും. വിവിധ സഭകളിലായി നടക്കുന്ന ദ്വിദിന സെമിനാറില്‍ 40 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സെമിനാറിന്റെ ജോയിന്റ് കണ്‍വീനര്‍മാരായ ഡോ. ബി.മധുസൂദനന്‍, പ്രൊഫ. പി.കെ. രാജഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.