തൊടുപുഴ: മോഷണക്കേസ് അന്വേഷിക്കാന്‍ പോലീസ് പ്രവാസിയോട് ചിലവ് ആവശ്യപ്പെട്ടതായി പരാതി. മുട്ടം ഇടപ്പള്ളി കുഴിയാലില്‍ ഷാജി മാത്യു ആണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.മുഖ്യമന്ത്രി, ഡി.ജി.പി, വിജിലന്‍സ് ഡയറക്ടര്‍ എന്നിവര്‍ക്ക് ഷാജി മാത്യു നല്കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ; സെപ്റ്റംബര്‍ പതിനാറാം തീയതി വീട്ടില്‍ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ഷാജിയുടെ ഭാര്യ ഡാനി മാത്യുവിന്റെ മാല പൊട്ടിച്ച് ഓടാന്‍ ശ്രമം നടന്നിരുന്നു. മാല സമീപത്ത് പറമ്പില്‍ നിന്ന് ലഭിച്ചെങ്കിലും കഴുത്തിന് മുറിവേറ്റിരുന്നു. ഈ പരാതി സ്റ്റേഷനില്‍ നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മുട്ടം സ്റ്റേഷനിലെ ഒരു അഡീഷണല്‍ എസ്.ഐ കേസ് അന്വേഷിക്കാന്‍ ചിലവ് ചെയ്യുകയാണെന്ന് പരാതിയില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: