400 ലിറ്റര്‍ കോടയും ചാരയവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു

Friday 28 October 2016 10:09 pm IST

ഭരണിക്കാവില്‍ നിന്നും പിടികൂടിയ കോടയും വാറ്റുപകരണങ്ങളും

മാവേലിക്കര: ഭരണിക്കാവ് തെക്കേ മങ്കുഴിയില്‍ വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വാറ്റു നിര്‍മ്മാണ ശാലയില്‍ നിന്നും 400 ലിറ്റര്‍ കോടയും 30 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. തെക്കേ മങ്കുഴി പാക്ക്കണ്ടത്തില്‍ അജീഷിന്റെ വീട്ടില്‍ വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പരിശോധന നടന്നത്. മാവേലിക്കര എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.മഹേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
വീടിനുള്ളിലേക്ക് പ്രവേശിച്ച എക്‌സൈസ് സംഘത്തിന് കാണാനായത് അത്യാധുനിക സംവിധാനത്തോടെ പ്രവര്‍ത്തിച്ചിരുന്ന വാറ്റു നിര്‍മ്മാണശാലയാണ്. വീടിനുള്ളില്‍ ഒരു മുറി ഇതിനായി മാത്രം ക്രമീകരിച്ചിരുന്നു.100ലിറ്റര്‍ കൊള്ളുന്ന നിരവധി ബക്കറ്റുകളിലായി കോടയും ഇവയെ പിവിസി പൈപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച നിലയിലാണ്. വാറ്റുമ്പോഴുണ്ടാകുന്ന ഗന്ധം പോകുവാനായി വീടിന്റെ മുകള്‍ഭാഗം തുരന്ന് അതിലൂടെ വളരെ ഉയരത്തിലേക്ക് പൈപ്പ് സ്ഥാപിച്ചിരുന്നു.
എക്‌സൈസ് സംഘത്തെ കണ്ട അജീഷ് ഓടിരക്ഷപെട്ടു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുത്തിട്ടുണ്ടൈന്ന് എക്‌സൈസ് സംഘം അറിയിച്ചു. പരിശോധനയില്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ്‌കുമാര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബെന്നിമോന്‍, സതീശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ്‌കുമാര്‍, ഗോപകുമാര്‍, ബാബുഡാനിയല്‍, ആഷ്‌വിന്‍, പ്രവീണ്‍, വരുണ്‍ദേവ് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.