മൂന്നാറില്‍ കാട്ടാന ആക്രമണം; ഒരാള്‍ക്ക് പരിക്ക്

Friday 28 October 2016 10:06 pm IST

മൂന്നാര്‍: മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. മാട്ടുപ്പെട്ടി സാന്റോസ് കോളനി സ്വദേശി പരമന്‍ (56) നെയാണ് ആന ആക്രമിച്ചത്. ഇന്നലെ രാത്രി 7 മണിയോടെ കോളനി സമീപത്ത് വച്ചാണ് ആനയുടെ ആക്രമണം ഉണ്ടായത്. ആന തൂക്കിയെടുത്ത് എറിഞ്ഞതായാണ് വിവരം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്നാറിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്നാര്‍ എസ്‌ഐ ജിതേഷിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. പരിക്ക് സാരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. കഴിഞ്ഞ ആഴ്ചയില്‍ പുതുക്കാട് കാട്ടാന ഓട്ടോ ആക്രമിച്ച് തകര്‍ത്തിരിക്കുന്നു. നാലംഗ കുടുബവും ഓട്ടോ ഡ്രൈവറും പരിക്കുകളോടെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.