പുറക്കാട്: മന്ത്രി ജി.സുധാകരന്റെ ഹിന്ദു വിരുദ്ധ പ്രസ്ഥാവനയ്ക്കെതിരെ ബിജെപി സായാഹ്ന ധര്‍ണ്ണ നടത്തി. ബിജെപി പുറക്കാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം തോട്ടപ്പള്ളിയിലായിരുന്നു ധര്‍ണ്ണ നടന്നത് .ജില്ലാ സെക്രട്ടറി എല്‍.പി.ജയചന്ദ്രന് പരിപാടി ഉദ്ഘാടനം ചെയ്തു. സുധാകരന്റെ ന്യൂനപക്ഷ സ്നേഹം കാപട്യമാണന്നും വരും നാളുകളില്‍ ഇത് ജനം തിരിച്ചറിയുമെന്നും ,കപടന്യൂനപക്ഷ സ്നേഹം വിളമ്പി ഹിന്ദു സമാജത്തെ ആക്ഷേപിച്ചാല്‍ കൈയ്യും കെട്ടി നോക്കിയിരിക്കില്ല എന്നും ജയചന്ദ്രന് പറഞ്ഞു. ചടങ്ങില്‍ എസ്സി മോര്‍ച്ച മണ്ഡലം സെക്രട്ടറി ശിവരാമന് ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അജു പാര്‍ത്ഥസാരഥി ,സെക്രട്ടറി യശോധരന് ,മഹിളാമോര്‍ച്ച മണ്ഡലം സെക്രട്ടറി സിജി പ്രസാദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിന്ദു ഷാജി, പി.ആരോമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കളര്‍കോട് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. ബിജെപി ജില്ലാ ഉപാദ്ധ്യക്ഷന്‍ കൊട്ടാരം ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. എസ്. ഹരികൃഷ്ണന്, ടി.കെ. വിനോദ്, വിമല്‍കുമാര്‍, ബിജു തുണ്ടില്‍, ആര്. കണ്ണന്, ആര്. രതീഷ്, ആര്. ഹരി, ടി.ആര്. ഗിരീഷ്, ടി. വിനോദ്, അനീഷ് രാജ്, സുമാനസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: