ആലപ്പുഴ: വിനോദസഞ്ചാരികള്‍ക്ക് ദൃശ്യവിസ്മയമൊരുക്കി വിജയപാര്‍ക്ക് അമേസ് വേള്‍ഡില്‍ 9ഡി തിയേറ്റര്‍ യാഥാര്‍ത്ഥ്യമാകുന്നു. ഉദ്ഘാടനം 30ന് വൈകിട്ട് നാലിന് മന്ത്രി തോമസ് ഐസക് നിര്‍വ്വഹിക്കും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അങ്ങേയറ്റം ആനന്ദവും അത്ഭുതവും സൃഷ്ടിക്കുന്ന വെര്‍ച്വല്‍ റിയാലിറ്റി എന്ന നൂതന സാങ്കേതിക വിദ്യയാണ് സജ്ജമാക്കിയിരിക്കുന്നത്. 200ലധികം 9ഡി സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചുരുങ്ങിയ ചെലവില്‍ നിരവധി വിദേശ നിര്‍മ്മിത ഉല്ലാസ റൈഡുകളും സ്കൂള്‍ കോളേജ് വിദ്യര്‍ത്ഥികള്‍ക്ക് മാജിക്കിന്റെ നിഗൂഢ രഹസ്യങ്ങള്‍ പഠിക്കാനുമുള്ള അവസരവും പാര്‍ക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: