ഗുവാഹതി: ഐഎസ്എല്ലില്‍ ജയത്തോടെ അത്ലറ്റികോ ഡി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തേക്കു കയറി. നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനു കീഴടക്കി അത്ലറ്റികോ. ഇതോടെ, ഏഴു കളികളില്‍ 12 പോയിന്റായി കൊല്‍ക്കത്ത ടീമിന്. ഇത്രയും കളികളില്‍ 11 പോയിന്റുള്ള മുംബൈ സിറ്റി എഫ്സി രണ്ടാമത്.
ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് അത്ലറ്റികോ ജയം നേടിയത്. 39ാം മിനിറ്റില്‍ അല്ഫാരൊയിലൂടെ മുന്നിലെത്തിയ നോര്‍ത്ത്ഈസ്റ്റിനെതിരെ 63ാം മിനിറ്റില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയുടെ ഗോളില്‍ ഒപ്പമെത്തി കൊല്‍ക്കത്ത. 82ാം മിനിറ്റില്‍ ബെലെന്‍കോസോ വിജയഗോള്‍ നേടി. ഏഴു കളികളില്‍ മൂന്നാം ജയമാണ് കൊല്‍ക്കത്ത ടീമിന്. ഏഴു കളികളില്‍ പത്തു പോയിന്റുള്ള നോര്‍ത്ത്ഈസ്റ്റ് മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: