പൂച്ചാക്കല്‍: മതവിദ്വേഷം വളര്‍ത്തുന്ന പ്രസംഗമാണെന്നാരോപിച്ച് ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി ശശികല ടീച്ചറിനെതിരെ കേസെടുത്തതല് പ്രതിഷേധിച്ച് പാണാവള്ളി താലൂക്കില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി . ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ് കെ.ആര് സുബ്രഹ്മണ്യന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു .15 വര്‍ഷക്കാലമായി ഹൈന്ദവ സംഘടനാ രംഗത്ത് നേതൃത്വം നല്കുന്ന ശശികലടീച്ചര്‍ ഐ.എസ്.തീവ്രവാദത്തെയും ,ലൗ ജിഹാദിലൂടെ നടത്തുന്ന മതപരിവര്‍ത്തനത്തെയും തുറന്ന് കാട്ടിയത് മത തീവ്രവാദികളുടെ കണ്ണിലെ കരടായതിനാല്‍ പ്രീണന രാഷ്ട്രീയം കളിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു . ആര്‍എസ്എസ് പാണാവള്ളി താലൂക്ക് കാര്യവാഹ് കെ.എം. മഹേഷ് , താലൂക്ക് സഹകാര്യവാഹക് വി. വിനോദ് , ബി ജെ പി മണ്ഡലം കമ്മറ്റി അംഗം കെ.സി വിനോദ് കുമാര്‍, യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് വിമല്‍ രവീന്ദ്രന്, ബിഎംഎസ് മേഖലാ സെക്രട്ടറി കെ. എസ്. പ്രദീപ് , വി. വിജേഷ്, കെ.ജി. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: