സനല്‍ വധം: ഒളിവില്‍ കഴിഞ്ഞിരുന്നരണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

Friday 28 October 2016 10:52 pm IST

കാലടി: കാലടിയില്‍ സനലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. കാലടി വില്ലേജ് മുണ്ടങ്ങാമറ്റം കരയില്‍ നീലീശ്വരം തെണ്ടുമുകള്‍ ഭാഗത്ത് മേയ്ക്കാമഠം വീട്ടില്‍ സുകുമാരന്‍ എന്ന് വിളിക്കുന്ന സുകു മകന്‍ സുജിത്ത് (22), മറ്റൂര്‍ വില്ലേജ്, വട്ടപ്പറമ്പ് കരയില്‍ അംഗന്‍വാടിക്ക് സമീപം. ആലപ്പാട്ട് വീട്ടില്‍ കുട്ടപ്പന്‍ മകന്‍ മനീഷ് (23) എന്നിവരാണ് അറസ്റ്റിലായത്. പോലീസ് പിടിയിലായ രണ്ടു പ്രതികളും ഈ കേസിലെ അറസ്റ്റിലായ കാരരതീഷുള്‍പ്പെടെയുള്ള പ്രതികളുമായി കൃത്യത്തിന് വേണ്ടി ഗൂഢാലോചന നടത്തിയവരും നിര്‍മ്മിച്ച വാള്‍ അറസ്റ്റിലായ കാര രതീഷിന് എത്തിച്ച് കൊടുത്തവരുമാണ്. കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതികള്‍ കര്‍ണാടക സംസ്ഥാനത്തിലെ ചിക്ക്മംഗ്ലൂരില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി പി.എന്‍.ഉണ്ണിരാജന് രഹസ്യവിവരം ലഭിച്ചിരുന്നു. കാലടി പോലീസ് ഇന്‍സ്‌പെക്ടര്‍ സജിമര്‍ക്കോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചിക്ക്മംഗ്ലൂരില്‍ വെച്ച് അറസ്റ്റുചെയ്യുകയായിരുന്നു. പ്രതികളെ കലാടി കോടതിയില്‍ ഹാജരാക്കി. അന്വേഷണസംഘത്തില്‍ ജിഎസ്‌ഐ ഉണ്ണികൃഷ്ണന്‍, ബോസ്, എസ്‌സിപിഒ ശ്രീകുമാര്‍, അബ്ദുള്‍ സത്താര്‍, മുഹമ്മദ് ഇഖ്ബാല്‍, ലാല്‍ എന്നിവര്‍ അംഗങ്ങളായിരുന്ന

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.