തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെ പുറത്താക്കാന്‍ ഗൂഢാലോചന നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയില്‍. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ജേക്കബ്ബ് തോമസിനെതിരെ വലിയ ശക്തി നാട്ടില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിന്റെ വീട്ടില്‍ അനുവാദമില്ലാതെ വിജിലന്‍സ് പരിശോധന നടത്തിയെന്ന അദ്ദേഹത്തിന്റെ പരാതിയില്‍ ഡയറക്ടറോടു വിശദീകരണം തേടിയിട്ടുണ്ട്. ഇതിന്റെ പേരില്‍ ജേക്കബ് തോമസിനെ പുകച്ച് പുറത്തു ചാടിക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയില്‍ കേസ് വരുമ്പോള്‍ അന്വേഷിക്കാമെന്ന് സിബിഐ അങ്ങോട്ട് ആവശ്യപ്പെടുകയാണ്. അങ്ങോട്ടുകയറി ആവശ്യപ്പെടുന്ന കേസുകളുടെ കാര്യം നമുക്ക് അറിയാവുന്നതാണ്. വിജിലന്‍സ് ഡയറക്ടറില്‍ സര്‍ക്കാരിന് വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹത്തിനുവേണ്ടി അഡ്വ. ജനറല്‍ കോടതിയില്‍ ഹാജരാകുന്നത്. ഭരണ രംഗത്ത് സ്തംഭനം ഇല്ല, അതിന് ആരെയും അനുവദിക്കില്ല, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: