പടിഞ്ഞാറെ കൊട്ടാരം ക്ഷേത്രത്തില്‍ അയ്യപ്പ മഹാസത്രം

Friday 28 October 2016 11:10 pm IST

ആലപ്പുഴ: ചേര്‍ത്തല പടിഞ്ഞാറെ കൊട്ടാരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പ മഹാസത്രം ഡിസംബര്‍ രണ്ടുമുതല്‍ 12 വരെ സംഘടിപ്പിക്കും. കേരളത്തില്‍ ആദ്യമായിട്ടാണ് അയ്യപ്പസത്രം സംഘടിപ്പിക്കുന്നത്. അയ്യപ്പസത്രത്തിന് മുന്നോടിയായുള്ള വിളംബരജാഥ തങ്കിക്കവല ശ്രീശക്തി വിനായക ക്ഷേത്രത്തില്‍ നിന്ന് ഇന്ന് രാവിലെ എട്ടിന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. കണ്ടമംഗലം ശ്രീരാജരാജേശ്വരീ ക്ഷേത്ര സമിതി പ്രസിഡന്റ് പി.ഡി. ഗഗാറിന്‍ അദ്ധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ അഡ്വ. വി. പത്മനാഭന്‍ അനുഗ്രഹപ്രഭാഷണം നടത്തും. 30ന് രാവിലെ 10ന് മാളികപ്പുറം മഹാസംഗമം ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ ഉദ്ഘാടനം ചെയ്യും. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡംഗം പ്രീതി നടേശന്‍ അദ്ധ്യക്ഷത വഹിക്കും. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. ശബരിമല ദര്‍ശന പദയാത്രാ സംഘം ജനറല്‍ കണ്‍വീനര്‍ ഡി. അശ്വനിദേവ് മാളികപ്പുറം സംഗമസന്ദേശം നല്‍കും. ചലച്ചിത്ര താരം പ്രവീണ മുഖ്യാതിഥിയായിരിക്കും. ചേര്‍ത്തല എന്‍എസ്എസ് താലൂക്ക് യൂണിയന്‍ വനിതാ പ്രസിഡന്റ് സത്രം വനിതാ സെല്‍ ചെയര്‍പേഴ്‌സണുമായ ജെ. സരോജിനിയമ്മ, സത്രം ആചാര്യന്‍ അഡ്വ. ആര്‍. രാമനാഥന്‍, എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറിയും സത്രം ചീഫ് കോ- ഓഡിനേറ്ററുമായ ബി. ഗോപാലകൃഷ്ണന്‍ നായര്‍, കോ- ഓഡിനേറ്റര്‍മാരായ പള്ളിപ്പുറം പരമേശ്വരക്കുറുപ്പ്, എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ എസ്. ശ്രീകുമാര്‍, കനകം കര്‍ത്ത എന്നിവര്‍ സംസാരക്കും. 31ന് നാരായണീയ മഹാസംഗമം ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ഗ്ലോബല്‍ നായര്‍ സേവാ സമാജം വൈസ് പ്രസിഡന്റ് ബാബു പണിക്കര്‍ അദ്ധ്യക്ഷത വഹിക്കും. മുര്‍ക്കന്നൂര്‍ ഹരി നമ്പൂതിരി ആചാര്യവരണം നിര്‍വ്വഹിക്കും. യജ്ഞശാലയുടെ കാല്‍നാട്ടുകര്‍മ്മം ശബരി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍കുമാര്‍ നിര്‍വ്വഹിക്കും. ക്ഷേത്രം തന്ത്രി ശശി നമ്പൂതിരി, വേഴപ്പറമ്പ് മന പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തും. തുടര്‍ന്ന് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ആദരിക്കും. നവംബര്‍ 24ന് ശബരിമലയില്‍ നിന്നും 27ന് ഗുരുവായൂരില്‍ നിന്നും രഥഘോഷയാത്രകള്‍ കൊട്ടാരം ക്ഷേത്രത്തിലേക്ക് പുറപ്പെടുമെന്ന് സത്ര സമിതി ഭാരവാഹികളായ എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, എസ്. ശ്രീകുമാര്‍, സാജു ചേലങ്ങാട്, എസ്. രാധാകൃഷ്ണന്‍, ശ്രീകുമാര്‍ കൊച്ചന്തറ എന്നിവര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.