ചേര്‍ത്തല: സ്ഥാനമാനങ്ങള്‍ മോഹിച്ചല്ല ബിഡിജെഎസ് എന്‍ഡിഎയില്‍ വന്നതെന്ന് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഡിജെഎസിനോട് സ്നേഹമുള്ളതുകൊണ്ടാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പാര്‍ട്ടിയെക്കുറിച്ച് അഭിപ്രായം പറയുന്നത്.
രാഷ്ട്രീയ പാര്‍ട്ടിയായി ഇതിനെ ശക്തമാക്കി വളര്‍ത്തുകയാണ് പ്രധാനം. നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ പാര്‍ട്ടിക്ക് ഏതാനും മാസങ്ങളുടെ വളര്‍ച്ചയേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും നിര്‍ണായക ശക്തിയാകുവാന്‍ കഴിഞ്ഞു. ബിഡിജെഎസ് സ്ഥാപകദിനമായ അടുത്തമാസം അഞ്ചിന് എറണാകുളം നടക്കുന്ന കണ്‍വന്‍ഷനില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം, നയം, പരിപാടി എന്നിവ കണ്‍വെന്‍ഷനില്‍ പ്രഖ്യാപിക്കും. വനിതാ, യുവജന, വിദ്യാര്‍ഥി, ട്രേഡ് യൂണിയനുകളുടെ രൂപീകരണവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: